ചിക്കിംഗിൻ്റെ ഇന്ത്യയിലെ 66 മത് ഔട്ട്ലെറ്റ് കൊടുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു

Web Desk

23 രാജ്യങ്ങളിലായി 236 ഔട്ട്‌ലെറ്റുകളിൽ പ്രവർത്തിക്കുന്ന ചിക്കിംഗിൻ്റെ ഇന്ത്യയിലെ 66 മത്തെ ഔട്ട്ലെറ്റ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. കൊടുവള്ളി കോഴിക്കോട് റോഡിൽ കാരാട്ട് ടി .കെ ടവർറിലാണ് ഔട്ട്‌ലറ്റ് പ്രവർത്തിക്കുന്നത് . കുന്നമംഗലം MLA P. T. A റഹിം ഡെപ്യൂട്ടി ചെയർപേഴ്സൺ സുഷിനി കെ .എം എന്നിവരുടെ സാന്നിധ്യത്തിൽ കൊടുവള്ളി നഗര സഭ ചെയർമാൻ അബ്ദു വെള്ളറ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ചിക്കിങ് ജനറൽ മാനേജർ സി. എൻ ഷാനിയിൽ നിന്നും കുന്നമംഗലം എംഎൽഎ പി .ടി .എ റഹിം ഏറ്റുവാങ്ങി. ചിക്കിങ് മാനേജിങ് ഡയറക്ടർ എ. കെ മൻസൂർ, ഡയറക്ടർ – ജലീൽഹുസൈൻ, ജനറൽ മാനേജർ – സി. എൻ ഷാനി, ഓപ്പറേഷൻസ് മാനേജർ – മിഥുൻ എസ്,പ്രൊജക്റ്റ്‌ മാനേജർ സുമേഷ് എന്നിവർ സംബന്ധിച്ചു. കോഴിക്കോട് ഗോകുലം മാൾ , കലൂർ സ്റ്റേഡിയം,കൊച്ചി എയർപോർട്ട്,, അങ്കമാലി, ചാലക്കുടി,എന്നിവിടങ്ങളിൽ പുതിയ ഔട്ട്‌ലറ്റുകൾ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ചിക്കിങ്ങിന്റെ ചെയർമാൻ എ. കെ . മൻസൂർ അറിയിച്ചു.

error: Content is protected !!