കോഴിക്കോടിന് സമാനമായി കൊച്ചിയിലെ പമ്പിലും കവർച്ച; 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു

Web Desk

ചേറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിൽ കവർച്ച. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു വർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.പമ്പിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ബുധനാഴ്ചത്തെ കളക്ഷൻ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും മൊബൈൽ ഫോണുമായിരുന്നു പമ്പിൽ ഉണ്ടായിരുന്നത്. ഇത് നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തിൽ മുനമ്പം പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!