ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളുടെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത സംഭവം ; കേന്ദ്രസർക്കാർ ഒത്താശ നൽകി; കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

കോടഞ്ചേരി : ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളുടെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തിലും ബിജെപി സംഘപരിവാർ ഫാസിസത്തിന് കേന്ദ്രസർക്കാർ ഒത്താശ നൽകി ന്യൂനപക്ഷ വേട്ടയ്ക്കെതിരെ പിന്തുണ നൽകുന്ന നടപടിയിലും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.രാജ്യത്തിന്റെ മതേതരത്വം തകർക്കുവാൻ മനുഷ്യനെ പരസ്പരം തമ്മിലടിപ്പിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന നടപടി ബിജെപിയും കേന്ദ്രസർക്കാരും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡ് സർക്കാരിന് പിന്തുണ നൽകുന്ന കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും സായാഹ്ന ധരണയും ,2025 ജൂലൈ 30 ബുധനാഴ്ച വൈകുന്നേരം 4 30ന് കോടഞ്ചേരി ടൗണിൽ നടത്താനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ജോസ് പൈക, ടോമി ഇല്ലിമുട്ടിൽ, ജിജി എലിവാലുങ്കൽ, ബിജു ഓത്തിക്കൽ, സൂസൻ വർഗീസ്, സിബി ചിരണ്ടായത്, ഫ്രാൻസിസ് മുണ്ടാട്ടിൽ, ആഗസ്ത്തിപല്ലാട്ട്, അന്നക്കുട്ടി ദേവസ്യ, ചിന്ന അശോകൻ, ചന്ദ്രൻ മങ്ങാട്ടു കുന്നേൽ, സിദ്ദിഖ് കഞ്ഞിരാടൻ, ജോയ് തുരുത്തിക്കാട്ട്, മിനി സണ്ണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!