
newsdesk
കുന്നമംഗലം : ചാത്തമംഗലത്ത് മിന്നലേറ്റ് വയോധികക്ക് പരിക്ക് . വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും വീടിനും കേടുപാടുകൾ സംഭവിച്ചു .
ഇന്നലെ രാത്രി 7 മണിക്ക് ശേഷം ഉണ്ടായ ഇടി മിന്നലിൽ ആണ് ചാത്തമംഗലം ഏരിമല വായോളിപൊയിൽ അപ്പുണ്ണിയുടെ മകൾക്ക് മിന്നലേറ്റത് .
പരേതനായ അപ്പുണ്ണിയുടെ മകൾ ഉഷ കുമാരി 54 നു ആണ് പരിക്ക് . ഉഷാകുമാരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്
വീടിനു വിള്ളലും വയറിങ് സാധനങ്ങൾ നശിച്ചിട്ടുമുണ്ട്,കൂടാതെ സമീപ പ്രദേശത്തെ നിരവധി വീടുകളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .