ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Web Desk

തിരുവനന്തപുരം മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ ഭാര്യയും ഭര്‍ത്താവും വേറിട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യക്കുമെതിരെ മലയിന്‍കീഴ് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ആദ്യ വിവാഹത്തിലുള്ള മകളെ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസും തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്‌ക്കെതിരേ വധശ്രമ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

2021 ജൂലൈ മാസത്തില്‍ വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്പതുകാരനായ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശിയും 44കാരിയായ ഭാര്യ തൃശ്ശൂര്‍ സ്വദേശിനിയുമാണ്. ഇവര്‍ കുറച്ചുനാളായി മലയിന്‍കീഴ് സ്‌റ്റേഷന്‍ പരിധിയിലെ വാടകവീട്ടിലാണ് താമസം. ആദ്യ വിവാഹത്തിലുള്ള ആറു വയസ്സുള്ള മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭര്‍ത്താവിനെതിരേ നല്‍കിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന് കാട്ടി ഭര്‍ത്താവും സ്‌റ്റേഷനില്‍ പരാതി നല്‍കി. അതേസമയം ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ചതാണെന്നും താന്‍ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്‌റ്റേഷനില്‍ നല്‍കിയിരിക്കുന്ന മൊഴി.

error: Content is protected !!