ഫറോക്കിൽ നിർത്തിയിട്ട കാറിനു തീപിടിച്ചു

ഫറോക്ക് ∙ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിനു തീപിടിച്ചു. ഉച്ചയ്ക്ക് 2.15ന് ആണു കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നത്. ഇതു കണ്ട് സ്റ്റേഷനിലെ നിർമാണ ജോലിക്കാരും ഓട്ടോ ഡ്രൈവർമാരും ഓടിയെത്തി ഫയർ എസ്റ്റിങ്ക്വിഷർ ഉപയോഗിച്ച് തീയണച്ചതിനാൽ വലിയ അപായം ഒഴിവായി.

ഫാറൂഖ് കോളജ് ചൂരക്കാട് സ്വദേശി രേഖയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. രാവിലെ 6നു സ്റ്റേഷനിൽ നിർത്തിയിട്ട് പോയതായിരുന്നു. ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ഷോർട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം. കാറിന്റെ ബോണറ്റ്, സീറ്റ്, സ്റ്റിയറിങ് എന്നിവ കത്തിനശിച്ചു. വിവരമറിഞ്ഞു മീഞ്ചന്തയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.സുനിലിന്റെ നേതൃത്വത്തിൽ അഗ്നിക്ഷാസേന എത്തിയിരുന്നു.

error: Content is protected !!