സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: ഇക്റ ഹോസ്പിറ്റലും ഹിന്ദുസ്ഥാൻ പെട്രോളിയവും പറയങ്ങാട്ട് ഫ്യൂൽസ് ഉം സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജീവിത ശൈലിരോഗങ്ങൾ അനുദിനം അനവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് എടവണ്ണപാറ പറയങ്ങാട്ട് പെട്രോൾ പമ്പിൽ വെച്ച് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ധനം നിറക്കാനെത്തുന്നവർക്കും നാട്ടുകാർക്കും ക്യാമ്പ് ഉപകാരപ്രദമായി.രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ക്യാമ്പിൽ നൂറോളം ആളുകൾ പങ്കാളികളായി.

വാഴക്കാട് ഗ്രാമപഞ്ചായത്ത് അംഗം പുളിയേക്കൽ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒമാനൂർ CHC മെഡിക്കൽ ഓഫീസർ ഡോക്ടർ മനുലാൽ വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ മാരായ കൃഷ്ണദാസ്, സുരേഷ്‌കുമാർ, HPCL സെയിൽസ് ഓഫീസർ അതുൽ എ പി, കരീം എളമരം, ചെറിയാപ്പു ഹാജി,കുട്ടിഹസൻ പറയങ്ങാട്ട്, ഹമീം പറയങ്ങാട്ട്, സംസാരിച്ചു. ഹസീബ് പറയങ്ങാട്ട് സ്വാഗതവും ആശ്രിത് വി കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!