കോഴിക്കോട്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്ത് മുതൽ മരുന്നുവിതരണം നിറുത്തും കുടിശ്ശിക അടച്ചു തീർക്കൂ, ഇല്ലെങ്കിൽ മരുന്നില്ല

കോഴിക്കോട്: കുടിശ്ശിക തരാതെ മരുന്നുകൾ വിതരണം ചെയ്യില്ലെന്ന് കരാറുകാർ തീർത്തു പറഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 മുതൽ ഹൃദയചികിത്സയടക്കം മുടങ്ങും. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ 90 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജ് നൽകാനുള്ളത്. 2024 മാർച്ച് വരെയുള്ള കുടിശ്ശികയാണ് ഇതുവരെ നൽകിയത്. 10 മുതൽ മരുന്നുവിതരണം നിർത്തുമെന്ന് വ്യക്തമാക്കി ഓൾ കേരളാ കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ വിതരണക്കാരുമായി ചർച്ച നടത്തുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ വെെസ് പ്രസിഡന്റ് എം.കെ സന്തോഷ് കുമാർ, എം രാജഗോപാൽ, അബ്ദുൾ സത്താർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രി മുഹമ്മദ് റിയാസ്, കളക്ടർ, സ്നേ​ഹി​ൽ കു​മാ​ർ സിംഗ്, സ്ഥ​ലം എം.​എ​ൽ.​എ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, എം.കെ രാഘവൻ എം.പി എന്നിവർക്ക് കത്ത് നൽകിയിട്ടും പരിഹാരമുണ്ടായില്ല. വി​ഷ​യം ഉ​ട​ൻ സ​ർ​ക്കാ​രി​ന്റെ ശ്ര​ദ്ധ​യി​ൽ​പെടു​ത്തു​മെ​ന്നാണ് മെഡി.കേളേജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ച​തെന്ന് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. മരുന്ന് വിതരണം നിലച്ചാൽ

കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് വഴിയുള്ള ഹൃദയ ശസ്ത്രക്രിയകൾ അടക്കം പൂർണമായി നിലക്കും. ശസ്ത്രക്രിയാ ഉപകരണങ്ങൾ സ്റ്റോക്കില്ലാതായാൽ രോഗികൾക്ക് വൻതുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയുമാകും.മരുന്നുകൾ വിതരണം ചെയ്ത് മൂ​ന്നു മാ​സ​ത്തി​ന​കം കു​ടി​ശ്ശി​ക ന​ൽ​കു​മെ​ന്നാ​ണ് വി​ത​ര​ണ​ക്കാ​രും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും ത​മ്മി​ലു​ള്ള ക​രാ​ർ. എ​ന്നാ​ൽ, ഒ​മ്പ​തു മാ​സ​ത്തി​ല​ധി​ക​മാ​യി പ​ണം കു​ടി​ശ്ശി​ക​യാ​ണ്. കു​ടി​ശ്ശി​ക കു​ന്നു​കൂ​ടു​ന്ന​തു​മൂ​ലം വി​ത​ര​ണ​ക്കാ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി‍യി​ലാ​ണ്. ക​മ്പ​നി​ക​ൾ​ക്ക് മ​രു​ന്നി​ന് പ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ചെ​റു​കി​ട വി​ത​ര​ണ​ക്കാ​രും.ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കു​ടി​ശ്ശി​ക​യെ​ത്തു​ട​ർ​ന്ന് ക​മ്പ​നി​ക​ൾ മ​രു​ന്ന്, ഉ​പ​ക​ര​ണ വി​ത​ര​ണം നി​ർ​ത്തി​വച്ച​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രു​ന്ന് ക്ഷാ​മ​ത്തി​നും സ​ർ​ജ​റി​ക​ൾ മു​ട​ങ്ങാ​നും ഇ​ട​യാ​ക്കി​യി​രു​ന്നു. മാ​ത്ര​മ​ല്ല, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ന​ട​ത്തു​ന്ന ന്യാ​യ​വി​ല മെ​ഡി​ക്ക​ൽ ഷോ​പ്പ് അ​ട​ച്ചി​ടു​ന്ന​തു​വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി. എം.​കെ. രാ​ഘ​വ​ൻ എം.​പി അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ർ​ക്കാ​ർ വി​ത​ര​ണ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും 2023 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കു​ടി​ശ്ശി​ക ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

സർജിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയ ഇനത്തിൽ 150 കോടിയിലേറെ രൂപ സർക്കാരിൽ നിന്ന് മെഡിക്കൽ കോളേജിന് കിട്ടാനുണ്ട്. ഈ ​പ​ണം ല​ഭി​ക്കാ​ത്ത​താ​ണ് മ​രു​ന്ന് വി​ത​ര​ണ​ക്കാ​ർ​ക്കു​ള്ള പ​ണം കു​ടി​ശ്ശി​കയാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

error: Content is protected !!