കോഴിക്കോട് കടലിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കടലിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ കളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. കോഴിക്കോട് കോതിപാലത്ത് ഇന്നലെയാണ് അപകടമുണ്ടായത്.

error: Content is protected !!