
Web Desk
കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവും ബന്ധുവും അറസ്റ്റില്‍. പള്ളിത്തോട്ടം സ്റ്റേഷന് പരിധിയിലെ വാടിയിലുള്ള ആരാധനാലയത്തിന്റെ ഹാളില്‍ നടന്ന വിവാഹത്തില്‍ അനുവദനീയമായതില്‍ അധികം പേരാണ് പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന് അറിയിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച 251 വാഹനങ്ങള്‍ പിടിച്ചെടുത്തു. സാമൂഹിക അകലം സൂക്ഷിക്കാതെയും മാനദണ്ഡം പാലിക്കാതെയും കൂട്ടം ചേര്‍ന്ന 868 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 22 പേരെ അറസ്റ്റ് ചെയ്തു. മാനദണ്ഡം ലംഘിച്ച 11 കടകള്‍ പൂട്ടിച്ചു