
Local News
ചാലിയാറിൽ മുങ്ങി താഴ്ന്ന രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച മാവൂർ സ്വദേശികളെ മാവൂരിലെ സന്നദ്ധ സേവന രംഗത്തെ നിറസാന്നിധ്യമായ മാവൂർ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ ആദരിച്ചു. മാവൂർ എളമരം സ്വദേശികളായ എടക്കുനി അബ്ദുൽ നാസർ, എടക്കുനി അബ്ദുറഹിമാൻ എന്നിവരെയാണ് ആദരിച്ചത്. മാവൂർ എം.പി.എച്ച് ഹാളിൽ നടന്ന ചടങ്ങ് മാവൂർ പോലീസ് ഇൻസ്പെക്റ്റർ കെ.വിനോദൻ ഉൽഘാടനം ചെയ്തു.
ഇരുവർക്കുമുള്ള ഉപഹാരങ്ങളും അദ്ദേഹം വിതണം ചെയ്തു.
മാവൂർ കൂട്ടായ്മ കോഡിനേറ്റർ വിച്ചാവമാവൂർ അധ്യക്ഷനായി.എം.പി.അബ്ദുള്ള കുട്ടി, മുഹമ്മദ് പറമ്പൻ തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തിയവരെ പൊന്നാടയണിയിച്ചു. ഷരീഫ് പള്ളിയോൾ, ബാവ ആയോത്ത്, ബഷീർ കുതിരാടം, ശിഹാബ് പാറമ്മൽ, റിയാസ് മാവൂർ, ഫാരിസ് മണന്തല കടവ്, അലി ചിറ്റടി തുടങ്ങിയവർ നേതൃത്ത്വം നൽകി.