
WebDesk
ത്രിപുരയിൽ ആഹ്ലാദ പ്രകടനത്തിലേക്ക് കടന്നിരിക്കുകയാണ് ബിജെപി പ്രവർത്തകർ. ഫലം വരും മുൻപേ ജയം ഉറപ്പിച്ചുകഴിഞ്ഞു പ്രവർത്തകർ.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ ബിജെപിക്കായിരുന്നു മേൽക്കൈയെങ്കിൽ തൊട്ടടുത്ത മണിക്കൂറുകളിൽ നില മാറിമറിയുന്ന കാഴ്ചയാണ് ത്രിപുരയിൽ കാണാൻ കഴിഞ്ഞത്. സിപിഐഎം-കോൺഗ്രസ് സഖ്യം ബിജെപിക്കെതിരെ ബലാബലം നിന്ന് ലീഡ് നില ക്രമേണ ഉയർത്തിയത് ബിജെപി വിരുദ്ധ പക്ഷത്തിന് വലിയ പ്രതീക്ഷകൾ നൽകി. എന്നാൽ വളരെ പെട്ടെന്ന് ബിജെപി ലീഡ് നില തിരിച്ചു പിടിച്ചു.