
Web Desk
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്.കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിന്റെ ഒന്നാം വാർഷികം. ഡൽഹി അതിർത്തിയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം പത്ത് മാസം പൂർത്തിയാകുന്ന ദിനം. ഭാരത് ബന്ദിന് സെപ്റ്റംബർ 27 തന്നെ തെരഞ്ഞെടുത്തത് ഈ രണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഏറെക്കുറെ പൂർണമായി സ്തംഭിക്കും. ഹർത്താലിന് എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.