
newsdesk
തിരുവമ്പാടി∙ ബവ്റിജസ് ഔട്‌ലെറ്റിൽ മോഷണം. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിൻവശത്തെ ചുമർ തുരന്നാണു മോഷ്‌ടാവ് അകത്തു കടന്നത്. രാവിലെ ഔട്‌ലെറ്റിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്നതു കണ്ടത്. കോഴിക്കോട് നിന്ന് അധികൃതർ എത്തി സ്റ്റോക്കെടുത്തപ്പോൾ 6 ലീറ്റർ മദ്യം മോഷണം പോയതായി കണ്ടെത്തി.
ശരീരവും മുഖവും മറച്ചാണു മോഷ്ടാവ് എത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു. 2 വർഷം മുൻപും ഇവിടെ മോഷണം നടന്നിരുന്നു. തിരുവമ്പാടി പൊലീസും എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.