കരിങ്കല്ലുമായി പോയ ലോറിയിൽനിന്ന് കല്ലുതെറിച്ചുവീണ് പരുക്കേറ്റ ബിഡിഎസ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം∙ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു പരുക്കേറ്റ ബിഡിഎസ് വിദ്യാർഥി മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശിയും നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാം വർഷ ദന്തൽ വിദ്യാർഥിയുമായ അനന്തു(26) ആണ് മരിച്ചത്. അനന്തു സ്‌കൂട്ടറില്‍ പോകുമ്പോള്‍ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ച് ദേഹത്തേക്കു വീഴുകയായിരുന്നു.

error: Content is protected !!