
NEWSDESK
കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക (36) ആണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മാനേജരാണ് രാധിക. ഞായറാഴ്ച വെെകിട്ട് നാലോടെയായിരുന്നു സംഭവം. തീപ്പൊള്ളലേറ്റ രാധികയെ പ്രദേശവാസികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 11.20ഓടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.