ബാലഭാസ്‌ക്കറിന്റെ മരണം; മൊഴി നൽകിയ അജി കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതനിറക്കുന്നു

ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾക്കു വഴിതുറക്കുന്നുവെന്ന് ആരോപണം.അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ബസും ഉണ്ടായിരുന്നുവെന്നും. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്തിരുന്നു.പുറത്തുവന്ന സ്വർണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോൾ ദുരൂഹതകൾ ഏറുകയാണെന്നും യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കേസുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.

error: Content is protected !!