ലഹരിമരുന്നിന് അടിമകളായവർ ഓട്ടോഡ്രൈവരെ ക്രൂരമായി മർദിച്ചു

Web Desk

തിരുവനന്തപുരത്ത് വളർത്തു നായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവറെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിച്ചു. മടവൂർസ്വദേശി രാഹുലിനാണ് ക്രൂരമർദനമേറ്റത്. ​ഗുരുതരാവസ്ഥയിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും ലഹരി മരുന്നിന് അടിമകളായവരാണെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!