ജോലിക്ക് പോകാൻ ആവശ്യപ്പെട്ടു, ഭാര്യയെ വിറകു കൊണ്ട് തലയ്ക്കടിച്ചു; ഒന്നരവയസ്സുള്ള കുട്ടിയെ തൂക്കിയെടുത്തെറിഞ്ഞു; യുവാവ് അറസ്റ്റിൽ

Web Desk

ജോലിക്ക് പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് അറസ്റ്റിലായത്. ഭാര്യ ലക്ഷ്മിയെയാണ് ഇയാൾ ഉപദ്രവിച്ചത്. ജനുവരി 26 ന് വൈകീട്ടായിരുന്നു സംഭവം. ജോലിക്കു പോകാതെ വീട്ടില്‍ നില്‍ക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ പ്രതി ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും, ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷ്മി സുധീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാള്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

error: Content is protected !!