കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

Web Desk

കെഎസ്‍യു നേതാവിന്റെ വീടിനു നേരെ ആക്രമണം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വിടിന് നേരെ ചൊവ്വാഴ്ച്ച രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. സംഭവം നടന്നത് ഇന്നലെ അർധരാത്രിയിലായിരുന്നു. ആരക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം.അതേസമയം കോഴിക്കോട് തിക്കോടി ടൗണിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ് നടന്നു. കൊലവിളി പ്രകടനം നടത്തി സിപിഐഎംഎം പ്രവർത്തകർ രംഗത്തെത്തി.ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. അതേസമയം തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരം.

error: Content is protected !!