സ്വകാര്യ കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽ മൂന്നു അതിഥി തൊഴിലാളികൾ മരിച്ച സംഭവം ; ഊർങ്ങാട്ടിരി പഞ്ചായത്തിലേക്ക് സിപിഎം മാർച്ച് നടത്തി :നേരിയ സംഘർഷം

മുക്കം : കഴിഞ്ഞ ദിവസം അരീക്കോടിനടുത് വടക്കുംമുറി കളപ്പാറയിൽ സ്വകാര്യ കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽ മൂന്നു അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ പഞ്ചായത്തിന്റെ അനാസ്ഥയുണ്ടന്നു കാണിച്ചാണ് മാർച്ച് നടത്തിയത് .സി പി ഐ എം ഊർങ്ങാട്ടിരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തിൽആണ് മാർച്ച് സംഘടിപ്പിച്ചത് . വടക്കുമുറിയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധിയാളുകൾ പങ്കെടുത്തു

മാർച്ച് പഞ്ചായത്തിന് മുൻപിൽ പോലീസ് തടഞ്ഞു .അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി .പ്രതിഷേധ മാർച്ച് സി പി ഐ എം ജില്ലാ കമ്മറ്റി അംഗം കെ ഭാസ്കരൻ ഉൽഘടനം ചെയ്തു .ഇതൊരു സൂചന സമരമാണെന്നും മൂന്നു അതിഥി തൊഴിലാളികൾ മരിച്ചതിൽ ഉടമസ്ഥർക്കെതിരെയും ഇതിനു കൂട്ടു നിന്ന പഞ്ചായത്തിനെതിരെയും നിയമ നടപടികൾ സ്വീകരിക്കണമെന്നും പോലീസ് മുതലാളിമാർക്ക് ഒത്താശ ചെയ്താൽ അടുത്ത മാർച്ച് പോലീസ് സ്റ്റേഷനിലേക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

വടക്കുമുറിയിൽ നിന്നാരംഭിച്ച മാർച്ച് പത്തനാപുരം അങ്ങാടി ചുറ്റി പഞ്ചായത് ഓഫിസിനു മുൻപിൽ സമാപിച്ചു .ഊർങ്ങാട്ടീരി ലോക്കൽ സെക്രട്ടറി ടി മോഹൻദാസ് അധ്യക്ഷൻ ആയ ചടങ്ങിൽ അരീക്കോട് ഏരിയ സെക്രറ്ററി എൻ കെ ഷൗക്കത്തലി ,കെ ജിനേഷ്,ടി പി അൻവർ ,എന്നിവർ സംസാരിച്ചു

error: Content is protected !!