അരീക്കോട് ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു

newsdesk

അരീക്കോട് : അരീക്കോട്ടെ ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള ഫുട്ബോൾ പ്രദർശന മത്സരം സമനിലയിൽ അവസാനിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി താഴത്തങ്ങാടി, എഫ് സി ചക്കംതൊടിക എന്നീ ടീമുകളാണ് ഇറങ്ങിയത്.

അരീക്കോടിൻ്റെ മുൻകാല പ്രഗത്ഭ ഫുട്ബോൾ താരങ്ങൾ പ്രദർശന മത്സരത്തിൻ്റെ ഭാഗമായിരുന്നു. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെവി ജാഫർ, എം.പി.ബി ഷൗക്കത്ത് ആശംസകൾ നേർന്നു സംസാരിച്ചു.

error: Content is protected !!