NEWSDESK
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കുട്ടികൾക്കായി നവംബർ 12 ന് കോഴിക്കോട് വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തിനോട് ചേർന്നുള്ള അമൃതകൃപ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ വച്ചാണ് സൗജന്യ ഹൃദയശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നത്.
രാവിലെ 8.30 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിന് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ വിദഗ്ധർ പരിശോധനയ്ക്ക് നേതൃത്വം നൽകും:ക്യാമ്പിലെത്തുന്ന കുട്ടികളിൽ ഹൃദയശസ്ത്രക്രിയ ആവശ്യമായി വരുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്ന് മാതാ അമൃതാന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ.പി.കെ ബ്രിജേഷ്, ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. സി ശ്രീകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 9744894949, 8921508515 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്