ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ കോഴിക്കോട് റീജിയൻ ഐ ഇ സി ഐ കിഡ്സ് ഫെസ്റ്റ് സമാപിച്ചു

NEWSDESK

ഓമശ്ശേരി: പ്ലസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന കിഡ്സ് ഫെസ്റ്റിൽ വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ കൊടിയത്തൂർ ഓവറോൾ ചാമ്പ്യന്മാരായി .
ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ കോഴിക്കോട് റീജിയനിലെ 13 സ്കൂളുകളിൽ നിന്നായി 400 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത കിഡ്സ് ഫെസ്റ്റിനാണ് സമാപനം ആയത് .
മുപ്പത്ത്ത്തൊന്നിനങ്ങളിൽ രണ്ട് വിഭാഗങ്ങളിലായി ആണ് മത്സരം നടന്നത്
LKG ,UKG വിദ്യാർഥികൾ ഉൾപ്പെടുന്ന കാറ്റഗറി ഒന്നിൽ ഓമശ്ശേരി പ്ലെസന്റ് ഇംഗ്ലീഷ് സ്കൂളും

1,2 ക്ലാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന ക്യാറ്റഗറി രണ്ടിൽ. വയനാട് സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളും ഓവറോൾ ചാമ്പ്യന്മാരായി
രാവിലെ നടന്ന ഉത്ഘാടന ചടങ്ങിൽ പട്ടുറുമാൽ ഫെയിം റഫ്‌ന സൈനുദ്ധീൻ KIDS ഫെസ്റ്റ് ഉൽഘടനം ചെയ്തു. വിദ്യാകൗൻസിൽ ഡയറക്ടർ ത്വൽഹ ഹുസൈൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം കെ അഹമ്മദ്ക്കുട്ടി, സെക്രട്ടറി കെ എ അബ്ദുസ്സലാം, ഐ ഇ സി ഐ അഡ്മിനിസ്ട്രേറ്റർ ജാബിർ മുഹമ്മദ്‌, സ്കൂൾ പി ടി എ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് എൻ ഐ എന്നിവർ സംബന്ധിച്ചു.

സമാപന ചടങ്ങ് മുഹമ്മദലി ഉൽഘടനം ചെയ്തു
വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു .

IECI യുടെ കോഴിക്കോട് റീജിയണിലെ സ്‌പോർട്സ് മത്സരങ്ങൾ നവംബർ 28നു ചേന്നമംഗലൂർ അൽ ഇസ്ലാഹ് സ്കൂളിൽ നടക്കുമെന്നു ഭാരവാഹികൾ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d bloggers like this: