അമീബിക് മസ്തിഷ്കജ്വരം, ജാ​ഗ്രത പാലിക്കുക; ഈ വർഷം ജീവൻ നഷ്ടപ്പെട്ടത് 21 പേർക്ക്, വടക്കൻ ജില്ലകളിൽ രോ​ഗം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധ വ്യാപകമാകുന്നു. ജാ​ഗ്രത കൈവിടരുതെന്ന് ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് തുടരുന്നു. ഈ വർഷം 87 പേർക്കാണ് രോ​ഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കഴിഞ്ഞ മാസം മാത്രം അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ഈ മാസം മാത്രം ജീവൻ നഷ്ടപ്പെട്ടത്. 40 പേർക്കാണ് രോഗം ബാധിച്ചത്. മരിച്ചവരിൽ പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് സ്ഥിതി വഷളാക്കുകയായിരുന്നു.

രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. രോഗ നിരീക്ഷണത്തിന് ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദേശം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഏതിനം അമീബയാണ് ബാധിച്ചതെന്ന് കൃത്യമായി കണ്ടെത്തിയാൽ മാത്രമേ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും മരണ നിരക്ക് കുറയ്ക്കാനും സാധിക്കൂ. വടക്കൻ ജില്ലകളിൽ അമീബിക് മസ്തിഷ്കജ്വരം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും.

error: Content is protected !!