ഓണത്തിന്റെ സമൃദ്ധി വിളിച്ചോതിക്കൊണ്ട് ,ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുo പുലിക്കളിയും താളമേളങ്ങളുമായി കളറായി ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്യൂട്ടിന്റെ ഓണാഘോഷം

NEWSDESK

ഈ വർഷത്തെ ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്യൂട്ടിന്റെ (Al MI) എല്ലാ ബ്രാഞ്ചുകളുടെയും ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കോഴിക്കോട് എ ഐ എം ഐ യിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നിലവിളക്ക് കൊളുത്തി എ ഐ എം ഐ മാനേജിംഗ് ഡയറക്ടർ ഇ.കെ. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു.
വടകര എ ഐ എം ഐ യിൽ നടന്ന ഓണാഘോഷ പരിപാടി മാനേജിഗ് ഡയരക്ടർ ഇ.കെ. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു. മുക്കത്ത് ഘോഷയാത്രയുടെ ഉത്ഘാടനം ജില്ലാ ബാങ്ക് പ്രസിഡന്റ് ടി. വിശ്വൻ നിർവഹിച്ചു . എ ഐ എം ഐ മാനേജിംഗ് ഡയരക്ടർ ഇ.കെ.ഷാഹുൽ ഹമിദ് അധ്യക്ഷത വഹിച്ചു. അരീക്കോട് എ ഐ എം ഐ യിൽ യിൽ നടന്ന ഓണാഘോഷ പരിപാടി പ്രിൻസിപ്പൽ ഇൻ ചാർജ് പി.സി. റാഹില ഉത്ഘാടനം ചെയ്തു. റൗഫിയ അധ്യക്ഷത വഹിച്ചു

ഓണത്തിന്റെ സമൃദ്ധി വിളിച്ചോതിക്കൊണ്ട് ,ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുo പുലിക്കളിയും താളമേളങ്ങളുമായി വർണ്ണാഭമായ ഘോഷയാത്ര കണ്ടു നിന്നവർക്കും നവ്യാനുഭവമായി ;കോളേജങ്കണത്തിൽ സമാപിച്ച ഘോഷയാത്ര, ആവേശമായ വിവിധ ആഘോഷത്തിലേക്ക് വഴി മാറി
പൂക്കളമത്സരം, വിവിധ കലാപരിപാടികൾ , ഇല നിറച്ചും വിഭവ സമൃദ്ധമായ സദ്യ . വിദ്യാർത്ഥികളും, അധ്യാപകരും, ജീവനക്കാരും ആവേശ തിമിർപ്പോടെ ഓണാഘോഷത്തിൽ അണി നിരന്നു
.

കോഴിക്കോട് ഘോഷയാത്രക്ക് വിദ്യാർത്തികളായ ജിഹാദ് നാസിഫ്. റാഷിദ. ബാസിൽ ഉസ്മാൻ . എന്നിവർ നേതൃത്വം നൽകി . പ്രിൻസിപ്പൽ ജ്യോതിലക്ഷമി ഓണ സന്ദേശം കൈമാറി. അധ്യാപകരായ ശാലിനി, ശ്രീദേവി, ഫഹ്മദിയ ജിൻസി നിതു . സാനിയ . ശരണ്യ. അതുല്യ, നീതു ഗോപിക സൂര്യ, അഞ്ചു . ഹിബ ഫ,സഹിർ , തുടങ്ങിയവർ നേതൃത്വം നൽകി
വടകരയിൽ പ്രിൻസിപ്പൻ , ഇൻ ചാർജ് ഇന്ദുജ ഓണ സന്ദേശം കൈമാറി. ആതിത്യ, രാജി, താഹിറ നേതൃത്വം നൽകി ,മുക്കം എ ഐ എം ഐ എ യിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഷിങ്ലി പ്രദീപ് സ്വാഗതവും സുൽഫത്ത് മജിദ് നന്ദിയും പറഞ്ഞു അധ്യാപകരായ ഷ്യമിലി, ജുബൈരിയ എന്നിവർ സംസാരിച്ചു, അരീ ക്കോട് , ദിപ്തി ,ജുബെരിയ എന്നിവർ സംസാരിച്ചു

error: Content is protected !!