നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി

Entertainment Desk

ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും സീരിയല്‍ നടിയുമായ അര്‍ച്ചന സുശീലന്‍ വീണ്ടും വിവാഹിതയായി.അമേരിക്കയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത് പ്രവീണ്‍ നായരാണ് വരന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന സുശീലന്‍.

അര്‍ച്ചന രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് സൂചിപ്പിച്ച്‌ കൊണ്ട് ബിഗ് ബോസ് താരം ദിയ സന രംഗത്ത് വന്നിരുന്നു. അര്‍ച്ചനയ്ക്കും പ്രവീണിനും വിവാഹത്തിന്റെ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റുമായിട്ടാണ് ദിയ എത്തിയത്. ഇതിന് പിന്നാലെയാണ് അര്‍ച്ചന സുശീലന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹ ചിത്രവും വീഡിയോയും പുറത്തുവിട്ടത്.

error: Content is protected !!