
NEWSDESK
നിലമ്പൂര്‍: സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കെഎന്‍ജി റോഡില്‍ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിലാണ് അപകടം . മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവില്‍ സനല്‍ മോഹന്‍ (19) ആണ് മരിച്ചത് .ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം .
എടക്കര ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു, ബസിനടിയിൽ പെട്ട സ്‌കൂട്ടർ പൂർണമായും തകർന്ന നിലയിലാണ് .സനൽ തൽക്ഷണം മരിച്ചു.എടക്കരയിലെ കളേഴ്സ് വെഡിങ് കാസ്റ്റൽ എന്ന സ്ഥാപനത്തിൽ അക്കൗണ്ടൻറ്റായി ജോലി ചെയ്യുകയായിരുന്നു സനൽ ,ഇതിനോടൊപ്പം പഠനവും നടത്തുന്നുണ്ട് .