
NEWSDESK
കടങ്ങോട് പഞ്ചായത്തിലെ ആദൂരിൽ എസി മൊയ്തീനു നേരെ കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരുമായി സംഘർഷം. കെ സ്റ്റോർ ഉദ്ഘാടന വേദിയിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചു . സംഭവ സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ല.
പിന്നീട് സ്ഥലത്തെത്തിയ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിലാണ്.