newsdesk
വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിതർക്ക് വീട് നിര്മ്മിച്ചുനൽകാൻ ഡി വൈ എഫ് ഐ
സംസ്ഥാന കമ്മറ്റി നടത്തുന്ന ആക്രി ചാലഞ്ചിൽ ബൈക്ക് നൽകി മാതൃകയായി അഗ്നി രക്ഷാ ഉദ്യോഗസ്ഥൻ. മുക്കം കാഞ്ഞിരമുഴി സ്വദേശിയും തിരൂർ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനുമായ കെ ടി ജയേഷാണ് താൻ ഉപയോഗിക്കുന്ന ബൈക്ക് ഡി വൈ എഫ് ഐ കൂടരഞ്ഞി മേഖലാ കമ്മറ്റിക്ക് കൈമാറിയത് .ബൈക്ക് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഏറ്റുവാങ്ങി