കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് വാടകവീട്ടിലേക്ക് മാറ്റിയശേഷം വീട് എം.ഡി.എം.എ വില്‍പ്പന കേന്ദ്രമാക്കി; കോഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട്: വീട് അറ്റകുറ്റപ്പണി നടത്തണമെന്ന് തെറ്റിദ്ധരിപ്പിച്ച് കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റിയശേഷം വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതി പിടിയില്‍. പയ്യാനക്കല്‍ സ്വദേശി കുറ്റികാട്ടൊടി നിലംപറമ്പ് കെ.പി ഹൗസില്‍ സി.എ.സൈനുദ്ദീനെയാണ് ലഹരിവിരുദ്ധ സേനയും പന്നിയങ്കര പൊലീസും ചേര്‍ന്ന് പിടികൂടിയത്.

വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. പ്രതിയും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്.

പന്നിയങ്കര പയ്യാനക്കല്‍ ഭാഗങ്ങളിലെ സ്ഥിരം ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ തന്നെ എം.ഡി.എം.എ ഉപയോഗിക്കാന്‍ അവസരം നല്‍കുകയും ഇതിന് പണം ഈടാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

error: Content is protected !!