കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

Web Desk

ഓടനാവട്ടത്ത് കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്.കെ.വി.വി.എച്ച്‌ എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗതമിയാണ്​ (15) മരിച്ചത്.

ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ഓടനാവട്ടത്തുള്ള കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ പരിശോധനക്കായി കൊണ്ടുപോയി. അവിടെവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

error: Content is protected !!