3കാലുകളുള്ളകോഴികുഞ്ഞ്കൗതുകമാവുന്നു.കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി പട്ടർചോലയിൽ പ്രസാദിന്റെ വീട്ടിലാണ് മൂന്ന് കാലുള്ള കോഴികുഞ്ഞ് വിരിഞ്ഞത് .

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി പട്ടർചോലയിൽ പ്രസാദിന്റെ വീട്ടിലാണ് ഇത്തരത്തിൽ മൂന്ന് കാലുള്ള കോഴികുഞ്ഞു ഉണ്ടായിരിക്കുന്നത് . 20 വർഷത്തോളമായി നാടൻ കോഴികളുടെ കൃഷി നടത്തിവരികയാണ് പ്രസാദ് .ഇത്രയും വർഷത്തിനിടയിൽ ഇങ്ങനെ ഒരു കാഴ്ച ഉണ്ടായിട്ടില്ല എന്ന് പ്രസാദ് പറയുന്നു .

നാട്ടിൽ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ടതിനു ശേഷം ഒരുപാട് ആളുകൾ കാണാൻ വരുന്നുണ്ടെന്നും പ്രസാദ് പറഞ്ഞുകുഞ്ഞുങ്ങൾ വിരിഞ്ഞ സമയത്ത് ശ്രദ്ധയിൽ പെട്ടിരുന്നില്ല മൂന്നു ദിവസം കഴിഞ്ഞപ്പോൾ നടക്കാൻ ബുദ്ധിമുട്ട് ശ്രദ്ധയിൽപെട്ടപ്പോൾ പരിശോധിച്ചപ്പോൾ ആണ് മൂന്നാമത്തെ കാൽ കണ്ടത് .കാലിനു ഒരു വിരൽ ആണ് ഉള്ളത് അതിനു നഖവും ഉണ്ട് .ആദ്യം ചത്തുപോകുമെന്നു വിചാരിച്ചു . ഇപ്പോൾ ഒരാഴ്ച കഴിഞു പ്രശനങ്ങൾ ഒന്നും ഇല്ല .മറ്റുകുഞ്ഞുങ്ങളെപോലെ തന്നെ നന്നായി പോകുന്നു എന്നും പ്രസാദ് പറഞ്ഞു

error: Content is protected !!