
newsdesk
മുക്കം : ഇന്ന് കേരളം ഭരിക്കുന്ന എല്ലാ മന്ത്രിമാരുടെയും പേരുകൾ ഫോട്ടോ നോക്കി തിരിച്ചറിയുന്നു. കൂടാതെ 16 ഇന്ത്യൻ കലാരൂപങ്ങൾ, 6മൊബൈൽ ആപ്ലിക്കേഷൻസ് ഐക്കണുകൾ, 8 ബോഡി പാർട്സ്,10 പക്ഷികൾ,14 മൃഗങ്ങൾ,12 ഫ്രൂട്സ്,6 പ്രശസ്ത വ്യക്തികൾ എന്നിവ ഒരു വയസ്സും 11 മാസവും ആയിരിക്കവെ തിരിച്ചറിയാൻ സാധിക്കുന്നു എന്നതിലാണ് IBR Achiever സ്ഥാനം ഈ കൊച്ചു മിടുക്കന് ലഭിച്ചത്. മുത്തേരി സ്വദേശി ഷംസുദീൻ, അരീക്കോട് ഗവണ്മെന്റ് യു പി സ്കൂൾ അധ്യാപികയായ സജ്ന എന്നിവരുടെ മകനാണ് മുഹമ്മദ് ബാദുഷ എന്ന മിടുക്കൻ .