ഐഎഫ്എഫ്കെ ഡിസംബറിൽ ; ഇത്തവണ തിരുവനന്തപുരത്ത് മാത്രം

Web Desk

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മേള ഇത്തവണ നടത്തുക. തിരുവനന്തപുരത്ത് മാത്രമാകും മേള സംഘടിപ്പിക്കുക.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് മേഖലകളിലായി സംഘടിപ്പിച്ചായിരുന്ന കഴിഞ്ഞ തവണ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയത് .തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമായിരുന്നു മേള നടന്നത്.

error: Content is protected !!