ഒഴുക്കിൽ പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടത്തി

Story: Fasal Babu

മുക്കം : ചാലിപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടത്തി. കിണാശ്ശേരി പൊക്കുന്ന് തച്ചറക്കൽ മുഹമ്മദ് സുഹറ ദമ്പതികളുടെ മകൻ അൻസാറിൻ്റെ മൃതദേഹമാണ് വെള്ളിയാഴ്ച 10.30 ഓടെ കണ്ടത്തിയത്. പുലിക്കയത്തിന് സമീപം പുളിങ്ങോട്ടിൽ കയത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടത്തിയത്. വെള്ളിയാഴ്ച രാവിലെ മുക്കം ഫയർഫോഴ്സ്, കോടഞ്ചേരി പോലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.
നാലംഗ സംഘത്തിൽ ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെ കണ്ടത്തിയിരുന്നു.
കൂടെയുണ്ടായിരുന്ന ആയിഷ നിഷിലയുടെ ഭർത്താവ് ഇർഷാദ്, അജ്മൽ എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ ചാലിപ്പുഴയിലെ ചൂരമുണ്ട പുളിഞ്ചോട്ടിൽ കയത്തിൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടം നടന്നത്.

കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലംഗസംഘം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. ആയിഷ നിഷ്ലയുടെ മൃതദേഹം അപകടം നടന്ന സ്ഥലത്ത് നിന്ന് മുന്നൂറ് മീറ്റർ താഴെ നിന്നാണ് കണ്ടെത്തിയത്. ദമ്പതികളായ ആയിഷ നിഷിലയും ഇർഷാദും ബന്ധുക്കളായ അൻസാറും അജ്മലും രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. വയനാട് ജില്ലയിലെ കമ്പളക്കാട് സന്ദർശിച്ചശേഷമാണ് ഇവർ ചാലിപ്പുഴ കാണാനെത്തിയത്.

ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. അൻസാർ കൊടുവള്ളിയിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുകയാണ്. കാണാതായ അൻസാറിന് വേണ്ടിയുള്ള തിരച്ചിൽ വെളിച്ചക്കുറവ് മൂലം വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ നിർത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെ വരെയാണ് തിരച്ചിൽ നടത്തിയത്.

error: Content is protected !!