കരിപ്പൂരിൽ വൻ ലഹരിവേട്ട; 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട. കസ്റ്റംസിൻ്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 18 കിലോ കഞ്ചാവാണ് എയർപോർട്ട് ഇന്റലിജൻസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. കഞ്ചാവ് കൈപ്പറ്റാൻ എത്തിയ രണ്ടുപേർ പോലീസ് പിടിയിലായി. യാത്രക്കാരൻ ഒളിവിലാണ്.

അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി എട്ടുമണിക്ക് പൊലീസ് പിടികൂടിയത്. ഇതിഹാദ് എയർവെയ്സ് ഫ്ലൈറ്റിൽ വന്ന യാത്രക്കാരനാണ് ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 പാക്കറ്റുകളിൽ ആക്കിയ നിലയിലായിരുന്നു. വിമാനത്താവളത്തിന് പുറത്ത് വെച്ച് കഞ്ചാവ് കൈപറ്റിയ മട്ടന്നൂർ സ്വദേശികളെ കഞ്ചാവടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. റിജിൽ, റോഷൻ എന്നിവരെയാണ് പിടികൂടിയത്. കൂടുതൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി മലപ്പുറം എസ്.പി ആർ. വിശ്വനാഥ്.

യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി. കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചരിത്രത്തിൽ തന്നെയുള്ള വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. ബാങ്കോങ്ങിൽ നിന്നാണ് അബുദാബിയിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

error: Content is protected !!