പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

News Desk

വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.വള്ളികുന്നം ഇലിപ്പക്കുളം കളത്തില്‍ അനില്‍-ജയകുമാരി ദമ്പതികളുടെ മകള്‍ അനഘയെ(16) യാണ് വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിതാവ് ജോലി സ്ഥലത്തും മാതാവ് ബന്ധുവീട്ടിലും പോയിരുന്നു. വൈകുന്നേരം 6.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. വള്ളികുന്നം പൊലിസ് സ്ഥലത്തെത്തിമേല്‍നടപടികള്‍ സ്വീകരിച്ചു. ഇലിപ്പക്കുളം കെ.കെ.എം. ജി.എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

error: Content is protected !!