പബ്ജി പോയതിനുപകരം പബ്ജിക്ക് ബദലായുള്ള 5 ഗെയിമുകള്‍

പബ്‌ജി നിരോധിച്ചത് ഗെയിമർമാർക്ക് കടുത്ത തിരിച്ചടിയായി . , പബ്ജിയെപ്പോലെ തന്നെ കളിക്കാവുന്ന ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിമുകൾ വേറെയുമുണ്ടെന്നാണ് പുതിയ വാർത്ത . അവയിൽ ഏറ്റവും മികച്ച അഞ്ചെണ്ണം ഇവയാണ് :

കോള്‍ ഓഫ് ഡ്യൂട്ടി – എഫ്പിഎസ് വിഭാഗത്തില്‍ പെടുന്ന ഏറ്റവും പഴക്കം ചെന്ന ഗെയിം ആണ് കോള്‍ ഓഫ് ഡ്യൂട്ടി. 4.8 റൈറ്റിംഗാണ് ആപ്പിള്‍ സ്റ്റോറില്‍ ഈ ഗെയിമിന് ഉള്ളത്. 1.9 ജിബി സ്പൈസ് ആപ്പിള്‍ ഫോണില്‍ ഇതിന് വേണം. അതേ സമയം 100 മില്ല്യണ്‍ ഡൌണ്‍ലോഡാണ് ഈ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്ളത് ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇത് 1.5 ജിബി സ്പൈസ് എടുക്കും.

ആര്‍ക്ക്: സര്‍വൈവല്‍ ഇവോള്‍വ്ഡ് – ദിനോസര്‍ ട്വിസ്റ്റോടെയുള്ള റോയല്‍ ബാറ്റില്‍ ഗെയിമാണ് ഇത്. ആപ്പിള്‍ സ്റ്റോറില്‍ ഈ ഗെയിമിന്‍റെ റൈറ്റിംഗ് 4.5 ആണ്. 2ജിബി സ്പൈസ് ഇതിന് ആപ്പിള്‍ ഫോണില്‍ വേണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിന്‍റെ റൈറ്റിംഗ് 4 ആണ്. 10 ദശലക്ഷം ഡൌണ്‍ലോഡ് ഇതിനുണ്ട്. 2.4 ജിബിയാണ് സ്പൈസ് ആന്‍ഡ്രോയ്ഡ് ഫോണില്‍ വേണ്ടത്.

ഹോപ്പ് ലസ് ലാന്‍റ്: ഫൈറ്റ് ഫോര്‍ സര്‍വൈലല്‍ – 121 പ്ലെയര്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്ന ബാറ്റില്‍ ഗെയിമാണിത്. ഈ ഗെയിമില്‍ നിങ്ങള്‍ക്ക് ഹെലികോപ്റ്ററും ഓടിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 3.9 റൈറ്റിംഗാണ് ഈ ഗെയിമിന് ഉള്ളത്. 50 ദശലക്ഷം ഡൌണ്‍ലോഡ് ഈ ആപ്പിനുണ്ട്. 346 എംപി സ്പൈസ് ഇതിന് ആവശ്യമാണ്. ഐഒഎസ് ഡിവൈസില്‍ 487.2 എംബിയാണ് ഇതിന് സ്പൈസ് വേണ്ടത്.ആപ്പിള്‍ സ്റ്റോറിലെ ഇതിന്‍റെ റൈറ്റിംഗ് 3.9 ആണ്.

ബാറ്റില്‍ റോയല്‍ 3ഡി- വാരീയര്‍ 63 – ഈ 3ഡി ഗെയിമിന്‍റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ റൈറ്റിംഗ് 3.9 ആണ്. 99 എംപിയാണ് ആന്‍ഡ്രോയ്ഡ് ഫോണില്‍ ആവശ്യമായ സ്പൈസ്. ആപ്പിള്‍ സ്റ്റോറില്‍ 3.9 തന്നെയാണ് റൈറ്റിംഗ്. ആപ്പിള്‍ ഫോണില്‍ ഈ ഗെയിമിന് 318.1 എംപി സ്പൈസ് വേണം.

ഗറീന ഫ്രീ ഫയര്‍- 2017ല്‍ റിലീസായ ബാറ്റില്‍ ഗെയിമാണിത്. കൃത്യമായ അപ്ഡേറ്റ് ലഭിക്കുന്ന ഒരു ഗെയിം ആണ് ഇത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എഡിറ്റേര്‍സ് ചോയിസില്‍ ലഭിക്കുന്ന ആപ്പിന്‍റെ റൈറ്റിംഗ് 4.1 ആണ്. 500 ദശലക്ഷം ഡൌണ്‍ലോഡ് ഈ ആപ്പിനുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണില്‍ 580 എംപി വലിപ്പം ഈ ആപ്പിനുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ ഈ ഗെയിമിന് റൈറ്റിംഗ് 4 ആണ്. ആപ്പിള്‍ ഫോണില്‍ 1.4 ജിബി സ്പൈസ് ആവശ്യമാണ് ഈ ഗെയിമിന്.

error: Content is protected !!