ടെന്നിസ് മികവ്; വിവിക്തയ്ക്ക് സമ്മാനവുമായി റഫേല്‍ നദാല്‍

റാഫേല്‍ നദാല്‍ ചെറുപ്രായത്തില്‍ തന്നെ ടെന്നിസ് ഹരമാക്കിയ വിവിക്തയുടെ മികവിനെ വിഡിയോ സന്ദേശത്തിലൂടെ അഭിനന്ദിച്ചു . അഭിനന്ദനത്തിന്റെ ആഹ്ലാദത്തിലാണു പേരൂര്‍ക്കട സ്വദേശിയായ 5 വയസ്സുകാരി വിവിക്ത വിശാഖും കുടുംബവും.

സമ്മാനം അയച്ചു തരുന്നുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ച നദാല്‍ ഉടന്‍ കാണാമെന്നും സന്ദേശത്തിലൂടെ അറിയിച്ചു.നദാലിന്റെ നേതൃത്വത്തിൽ നടന്നൊരു ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചില്‍ ഒരാളായതോടെയാണ് ഈ നേട്ടം വിവിക്തയെ തേടിയെത്തിയത്. പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയിൽ നിന്നും ഒരാൾ മാത്രമാണ്,ഏറ്റവും പ്രായം കുറഞ്ഞ വിവിക്ത ആയിരുന്നു അത് .

ടെന്നിസ് ചാംപ്യനും പരിശീലകനുമായ വി.എസ്.വിശാഖിന്റെയും സുചിത്രയുടെയും മകളായ വിവിക്ത 2 വയസ്സു മുതല്‍ അച്ഛന്റെ ശിക്ഷണത്തില്‍ പരിശീലനം ആരംഭിച്ചതാണ്.

വിഡിയോകള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഹണ്ട് ടീം തിരഞ്ഞെടുത്തത് ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തൊരു വീഡിയോ ആയിരുന്നു .

‘ടെന്നിസില്‍ എത്രത്തോളം സമര്‍പ്പണമുണ്ടെന്നു കാണുന്നതില്‍ സന്തോഷം. അതിനാല്‍ കഠിനാധ്വാനം തുടരാന്‍ പ്രോല്‍സാഹനമായി ഒരു സമ്മാനം അയക്കുന്നു.’ നദാൽ അയച്ച വീഡിയോ സന്ദേശമാണിത് .
ലെയ്‌നിലെ വിഎസ് ഹോംസില്‍ വിവിക്തയുടെ പരിശീലനത്താനായി പ്രത്യേക സൗകര്യംതന്നെ ഒരുക്കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരാണു വിശാഖും സുചിത്രയും.

error: Content is protected !!