സഞ്ജു ഇന്നിറങ്ങും; നെഞ്ചിടിപ്പോടെ ആരാധകർ

ഇ സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമിലേക്കുളള മടക്കം . സഞ്ജു മിന്നിയാല്‍ ദേശീയ ടീമിന്‍റെ വിക്കറ്റ് കീപ്പറെന്ന സ്ഥാനമാണ് കാത്തിരിക്കുന്നത്. റോബിന്‍ ഉത്തപ്പ ഉള്‍പ്പെടയുളള മറ്റ് ഇന്ത്യന്‍ താരങ്ങളും ഇതേ സ്ഥാനത്തിനായാണ് മത്സരിക്കുന്നത് . ഇവരുടെ പ്രകടനവും നിര്‍ണായകമാണ്. വലിയ വിലകൊടുത്ത് വാങ്ങിയ ഉത്തപ്പ പ്രതീക്ഷക്കൊത്തു ഉയരുമോയെന്ന് കണ്ടറിയാം . നായകന്‍ സ്റ്റീവന്‍ സ്മിത്ത്, മനന്‍ വോറ ഡേവിഡ് മില്ലര്‍ തുടങ്ങിയവരിലാണ് ബാറ്റിങ്ങ് നിരയിലുളളത്.

പേസ് വിഭാഗത്തില്‍ ജയദേവ് ഉനദ്ഘട്ട് , വരുണ്‍ ആരോണ്‍ , അങ്കിത് രാജ്പുത് തുടങ്ങിയ ഇന്ത്യന്‍ ബൗളറുമാരാണ്. അണ്ടര്‍ 19 ലോകകപ്പ് താരങ്ങളായ യഷസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ് , കാര്‍ത്തിക്ക് ത്യാഗി എന്നിവര്‍ മികച്ച ഒരു ഐപിഎല്‍ തുടക്കവും ഇന്ത്യന്‍ ടീമിലേക്കുളള പ്രവേശനവും സ്വപ്നം കണ്ട് എത്തുന്നവരാണ് . പരിശീലന മത്സരങ്ങളില്‍ അത് തെളിയച്ചവരാണ് മൂവരും . മികച്ചൊരു പേസ് ബൗളറുടെ അഭാവം ടീമിലുണ്ട്. അതെസമയം ആദ്യമത്സരത്തിലെ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ക്യാപ്പറ്റന്‍ എം എസ് ധോണി ബാറ്റ്ചെയ്യാന്‍ ഇറങ്ങിയെങ്കിലും അതുവേണ്ടി വന്നില്ല. ധോണിക്കു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍ .

error: Content is protected !!