പെട്രോൾ-ഡീസൽ കാറുകള്‍ നിരോധിക്കുന്നു !

Report: Web Desk

പെട്രോൾ-ഡീസൽ കാറുകള്‍ 2030 മുതൽ നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ.പ്രഖ്യാപനം അടുത്തയാഴ്​ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തും. നേരത്തെ​ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം ​മുമ്പുതന്നെ നിരോധനം കൊണ്ടുവരാനാണ്​ തീരുമാനം. അന്തരീക്ഷ മലിനീകരണം കുറക്കലും ഇലക്​ട്രിക്​ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം.

രാജ്യത്ത്​ കാർ വിൽപ്പനയുടെ 73.6 ശതമാനം പെട്രോൾ- ഡീസൽ വാഹനങ്ങളാണെന്നാണ് ​ കണക്കുകൾ സൂചിപ്പിക്കുന്നത്.പെട്രോൾ,ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കുന്നത് ബ്രിട്ടീഷ് വാഹന വിപണിയിൽ വലിയ മാറ്റം ഉണ്ടാക്കും എന്നാണ് നിലവിലെ പുതിയ റിപ്പോര്‍ട്ടുകള്‍.5.5 ശതമാനം മാത്രമാണ്​ ഇലക്ട്രിക് കാറുകളും ബാക്കി ഹൈബ്രിഡ് വാഹനങ്ങളും ആണെന്നാണ് കണക്കുകള്‍.

പ്രധാനമന്ത്രിയുടെ പാരിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രസംഗം അടുത്തയാഴ്‍ച നടക്കും. ഈ പ്രസംഗത്തില്‍ 2030ൽ നിരോധനം വരുന്നത്​ സംബന്ധിച്ച പ്രഖ്യാപനംനടത്തും. അതേസമയം, ഹൈബ്രിഡ്​ കാറുകളുടെ വിൽപ്പന 2035ൽ മാത്രമേ നിരോധിക്കുകയുള്ളൂ. ഫോസിൽ ഇന്ധനത്തിനൊപ്പം ഇലക്​ട്രിക്​ പവർ കൂടി ഉൾപ്പെടുത്തിയാണ്​ ഈ വാഹനങ്ങളുടെ പ്രവർത്തനം.

ഹരിതഗൃഹ വാതകങ്ങളുടെ അളവ്​ കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2040 മുതല്‍ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കാനായിരുന്നു ബ്രിട്ടന്‍ ആദ്യം പദ്ധതിയിട്ടിരുന്നത്​. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ അത്​ 2035 ആക്കി ചുരുക്കി.

error: Content is protected !!