കുതിച്ചുയര്‍ന്ന് കൊവിഡ് രോഗനിരക്ക്;രാജ്യത്ത്​ കോവിഡ്​ ബാധിതർ 14ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 49,931പേർക്ക്​ രോഗം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 14ലക്ഷം കടന്നു. 49,931 പേർക്കാണ്​ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 14,35,453 ആയി ഉയർന്നു. 708 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇന്ത്യയിൽ ഇതുവരെ 32,771 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 4.85 ലക്ഷം പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 9.17ലക്ഷം പേർ രോഗമുക്തിനേടി. കഴിഞ്ഞദിവസം 48,661 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 705 മരണം റിപ്പോർട്ട്​ ​െചയ്യുകയും ചെയ്​തിരുന്നു. 

ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. രണ്ടാമത്​ തമിഴ്​നാടാണ്​. മഹാരാഷ്​ട്രയിൽ 24 മണിക്കൂറിനിടെ 9,431 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി. മുംബൈയിൽ മാത്രം കഴിഞ്ഞദിവസം 1115 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു​. 57 മരണവും ഇവിടെ റിപ്പോർട്ട്​ ചെയ്​തു. 

error: Content is protected !!