രാജ്യത്ത് 13 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; പ്രതിദിന രോഗികളില്‍ വന്‍വര്‍ധന 24 മണിക്കൂറിനിടെ 757 മരണം

ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കൊവിഡ് കേസുകൾ. 757 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 31,358 ആയി ഉയർന്നു. ഒറ്റദിവസത്തിനിടെ 48,916 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിൽ ഇതുവരെ 1,336,861 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. 4,56,071 സജീവ കേസുകളാണ് നിലവിലുള്ളത്. 8,49,431 പേർ രോഗമുക്തരായി.

തമിഴ്നാട്ടിൽ മാത്രം ഒറ്റദിവസം 6,785 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,99,749 ആയി. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,615 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് എണ്ണം 3,57,117 ആയി.കോവിഡ് പ്രതിസന്ധിയിൽ പലതരത്തിലുള്ള ലോക്കഡൗണിലൂടെയാണ് രാജ്യത്തെ പകുതിയിലധികം ജനസംഖ്യയും കടന്നു പോകുന്നത്. ബീഹാർ, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക്ഡൗണിലാണ്. എല്ലാ ആഴ്ചയും രണ്ട് ദിവസത്തെ ലോക്കഡൗണാണ് പശ്ചിമബംഗാളിൽ നിലവിലുള്ളത്. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആഴ്ചാവസനമാണ് ലോക്ക്ഡൗണിലാകുന്നത്.

error: Content is protected !!