
Report: News Desk
കുറ്റിക്കാട്ടൂർ: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ചും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു. പരിപാടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ്ടി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ല്ക്കോട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, സിൻസിലി അസറു, അനീസ് മുണ്ടോട്ട്, മുസ്ലിഹ് പെരിങ്ങൊളം തുടങ്ങിയവർ നേതൃത്വം നൽകി.