വാഴക്കാട് ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ ആദ്യ പ്രമേയം പാലനിർമാണത്തിന്

Report: Rejith Mavoor

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ ആദ്യ പ്രമേയം പാലനിർമാണത്തിന്.രണ്ടു പ്രദേശത്തുകാരുടെയും വർഷങ്ങളായുള്ള ആവശ്യത്തിനു വേണ്ടി മുന്നിൽ നിന്നു പ്രവർത്തിക്കാൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്തത്.ഇരുകരകളിലെയും ജനങ്ങളുടെ ആവശ്യം മുൻനിർത്തിയാണ് പ്രമേയം പാസാക്കിയത്. കാലങ്ങളായി പരസ്പരം ബന്ധപെട്ട് കഴിയുന്നവരാണ് വാഴക്കാട്ടെയും മാവൂരിലെയും നാട്ടുകാർ.ഗ്രാസിം ഫാക്റ്ററി നിലനിന്നകാലത്തു തന്നെ മണന്തല കടവിൽ പാലത്തിനായുളള ആവശ്യമുയർന്നിരുന്നു.അതിനെ തുടർന്ന് മണ്ണ് പരിശോധന നടത്തുകയും സ്ഥലം പാലത്തിന് അനുയോജ്യമാണെന്നും കണ്ടെത്തുകയും ചെയ്തു. എന്നാൽ ചാലിയാറിൽ തൊട്ടടുത്ത സ്ഥലങ്ങളിലൊക്കെ പാലങ്ങൾ വന്നിട്ടും മണന്തലക്കടവിനെ തഴയുകയായിരുന്നു.

എന്നാൽ മണന്തലക്കടവ് പാലം ആക്ഷൻ കമ്മറ്റി ഭാരവാഹികൾക്കും മാവൂർ വാഴക്കാട് പ്രദേശവാസികൾക്കും ആശ്വാസം നൽകുന്ന രീതിയിൽ വാഴക്കാട് പഞ്ചായത്ത് പ്രമേയം പാസാക്കിയത്.വാഴക്കാട് ഗ്രാമപഞ്ചായത്തും മാവൂർ ഗ്രാമപഞ്ചായത്തും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. ഇരുപക്ഷത്തെയും ആക്ഷൻ കമ്മറ്റികൾ വിളിച്ചു ചേർക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് CTV യോട് പറഞ്ഞു. പാലത്തിനായുള്ള ഏത് പ്രവർത്തനത്തിനും ആക്ഷൻ കമ്മറ്റിയുടെ പിന്തുണയുണ്ട്.

രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇരുപക്ഷത്തേയും ജനങ്ങളുടെ ആഗ്രഹത്തിനു വേണ്ടി മുന്നിൽ നിന്ന്പ്രവർത്തിക്കാനാണ്ആക്ഷൻ കമ്മറ്റിയുടെയും തീരുമാനം.മണന്തല കടവിലെ പാലത്തിനു വേണ്ടിയുള്ള
ആവശ്യം സജീവമായതോടെ സർക്കാരിൻ്റെ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വാഴക്കാട്ടെയും മാവൂരിലെയും ജനങ്ങൾ.

error: Content is protected !!