തിരുവമ്പാടിയിൽ സമ്പർക്ക കോവിഡ് കേസുകൾ കൂടുന്നു

തിരുവമ്പാടിയിൽ സമ്പർക്ക കോവിഡ് കേസുകൾ  കൂടുന്നു. തിരുവമ്പാടി ടൗൺ അടക്കം മൂന്നു വാർഡുകൾ കണ്ടൈൻമെൻറ് സോൺ ആകുന്നതിനു പഞ്ചായത്ത് ശുപാർശ ചെയ്തു. 

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 8, 9 വാർഡുകൾ പൂർണമായും തിരുവമ്പാടി ടൗൺ, താഴെ തിരുവമ്പാടി ടൗൺപ്രദേശങ്ങൾ ആണ് കണ്ടൈൻമെൻറ് സോൺ ആകാൻ പഞ്ചായത്തും,  ആരോഗ്യ വകുപ്പും,  പോലീസും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നു വൈകിട്ടോടെ ഈ പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോൺ ആയേക്കും. 
കോവിഡ് പോസറ്റീവ് റിപ്പോർട്ട് സ്ഥികരിച്ചതിനാൽ നാളെ മുതൽ ആദ്യ ഘട്ടത്തിൽ ഒരാഴ്ചതെക്ക് ആയിരിക്കും  കണ്ടയിൻമെൻ്റ് സോണായി മാറുക.നിലവിൽ  ഈ മേഖലകളിൽ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ആളുകളുടെ റൂട്ട് മാപ്പുകൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.ഇപ്പോൾ പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത ആളുകളുമായി സമ്പർകത്തിൽ വന്നിട്ടുള്ളവർ നിർബന്ധമായും സ്വയം ഹോം കോറൻ്റയിനിൽ പോകണ്ടതാണ്. ഹെൽത്ത് ഡിപ്പാട്ടുമെൻ്റിൻ്റെയും പോലിസിൻ്റെയും നിർദ്ദേശംപാലിക്കണം.

error: Content is protected !!