അനധികൃതമായി ടെന്റ് കെട്ടി താമസിച്ച് പ്ലാസ്റ്റിക് മാലിന്യം തള്ളിയ 9 പേർക്കെതിരെ കേസ്

Report: News Desk

തിരുവമ്പാടി: അനധികൃതമായി ടെന്റ് കെട്ടി താമസിച്ച് പ്ലാസ്റ്റിക് മാലിന്യം തള്ളിയ 9 പേർക്കെതിരെ പോലീസ് കേസ് എടുത്തു .താമരശ്ശേരി റേഞ്ച് എടത്തറ സെക്‌ഷൻ പരിധിയിൽ പൊന്നാങ്കയം മലവാരത്തിൽ ഒലിച്ച് ചാട്ടം ഭാഗത്ത് അനധികൃതമായി പ്രവേശിച്ച് ടെന്റ് കെട്ടി താമസിച്ച് പ്ലാസ്റ്റിക് മാലിന്യം തള്ളിയതിനെതിരെയാണ് കേസ് . കോഴിക്കോട് നല്ലളം സ്വദേശികളായ സജീർ മൻസിൽ ഷബീർ, മുബാറക് അലി തോട്ടുംവക്കത്ത്, അറഫ മൻസിൽ ആദർഷാൻ ,യഹിയ മൻസിൽ യഹിയ , മുസ്തഫ പതിവിങ്ങൽ, ജാബിർ കണ്ടിലേരി, ഷമീർ വടക്കെവീട്ടിൽ, ഫസീല മൻസിൽ നൗഫൽ , ഫിറോസ് നാലുകുടിപറമ്പ് എന്നിവർക്കെതിരെയാണ് കേസ്.

എടത്തറ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ. പ്രസന്നകുമാർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.ബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.ആനന്ദ് രാജ്, അപർണ ആനന്ദ്, വാച്ചർ ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെയും തൊണ്ടികളും താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ.രാജീവ് കുമാറിന് കൈമാറി.

error: Content is protected !!