
Report: Rafeeq Thottumukkam
കോഴിക്കോട് :വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കാനും ആശയാധിഷ്ഠിതമായ വിദ്യാഭ്യാസം കേരളത്തിലുള്ള എല്ലാ വിദ്യാർഥികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യവും മുൻനിർത്തി ടാർഗറ്റ് ലേണിങ് ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ജനുവരി 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മലബാർ പാലസിൽ വച്ച് ബഹുമാനപ്പെട്ട ജില്ലാ കലക്ടർ സാംബശിവറാവു IAS നിർവഹിക്കുo .
അതോടൊപ്പം അശരണരായ വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരുന്നതിനു വേണ്ടി കോഴിക്കോട് ശിശു ക്ഷേമ വകുപ്പിന്റെ കീഴിലുള്ള 50 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടക്കും. കഴിഞ്ഞവർഷം നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷ എസിനെ ആദരിക്കും. മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു, സി ഡ ബ്ലിയൂ ചെയർമാൻ അഡ്വ പിഎം തോമസ്, മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ, സിപി ചെറിയ മുഹമ്മദ്, എൻ കെ അബ്ദുറഹിമാൻ, എ പി മുരളീധരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
പാഠഭാഗങ്ങളെ മനഃപാഠമാക്കുന്ന പാരമ്പര്യ ശൈലികളിൽ നിന്നും വ്യത്യസ്തമായി നിത്യ ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിലൂടെ ആശയങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പ്രയോഗവൽക്കരിക്കാൻ ഉതകുന്ന രീതിയിൽ “മനസ്സിലാക്കി പഠിക്കുക” എന്ന രീതി കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഏറ്റവും ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് ടാർഗറ്റ് ലേണിങ് ആപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.
നീറ്റ് /ജീ എൻട്രൻസ് പരിശീലനം, പ്ലസ് വൺ, പ്ലസ് ടു, എസ് എസ് എൽ സി , സി ബി എസ് ഇ ട്യൂഷൻ തുടങ്ങിയവയാണ് ടാർഗറ്റ് നടത്തിവരുന്ന പ്രധാന കോഴ്സുകൾ.
സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ പ്രതിസന്ധി നേരിടുന്ന മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരെ വിദ്യാഭ്യാസ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ടാർഗറ്റ് വിവിധ സ്കോളർഷിപ്പുകളും പാക്കേജുകളും നടത്തിവരുന്നു. 2018-ൽ ആരംഭിച്ച വിഷൻ 2020 പദ്ധതിയിലൂടെ 50 വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി നൽകി വരുന്ന എൻട്രൻസ് പരിശീലനപദ്ധതി മറ്റുള്ളവർക്ക് കൂടി മാതൃകയാവുകയായിരുന്നു.