
Report: Rafeeq Thottumukkam
കൊടിയത്തൂർ: വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും ബോധവൽക്കരിച്ചും അവരുടെ അസ്ഥിത്വം ചോദ്യംചെയ്യപ്പെടുന്ന സമകാലിക രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്തും എസ്.കെ.എസ്.എസ്.എഫ്. ചെറുവാടി ക്ലസ്റ്റർ കമ്മറ്റി സെമിനാർ സംഘടിപ്പിച്ചു.
”അസ്ഥിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു” എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി എസ്.കെ.എസ്.എസ്.എഫ്. നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി നടന്ന സെമിനാർ സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റി പ്രസിഡന്റ് ഹുസ്സൈൻ ബാഖവി അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജന.സെക്രട്ടറി സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തി സംസാരിച്ചു. ചെറുവാടി ദാറുൽ ഹസനാത്തിൽ വെച്ച് നടന്ന സെമിനാറിൽ ക്ലസ്റ്ററിന്റെ കീഴിലുള്ള വിവിധ ശാഖകളിൽ നിന്നായി ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലത്ത് കമ്മറ്റിക്ക് കീഴിൽ നടന്ന ഓൺലൈൻ ക്വിസ്സ് പ്രോഗ്രാം,ഓൺലൈൻ സർഗലയം മത്സരങ്ങളിൽ വിജയിച്ചവർക്കും കോവിഡ് ദുരിത ബാധിതർ,രോഗം മൂലം മരണപ്പെട്ടവർ എന്നിവർക്ക് സേവനം വിഖായ പ്രവർത്തകർക്കുമുള്ള ഉപഹാരങ്ങൾ എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി അലി അക്‌ബർ വിതരണം ചെയ്തു.സി.കെ. ബീരാൻകുട്ടി, എ.കെ. ഗഫൂർ ഫൈസി, അബ്ദുറഹിമാൻ ലത്തീഫി, നുഹ്മാൻ കുമാരനല്ലൂർ, യൂസഫ് ഫൈസി ഇർഫാനി, ഡോ.ആരിഫലി, സുൽഫീക്കർ, ഫൈസൽ, ഷബീർ മുസ്ലിയാർ, നാസിൽ നിസാമുദ്ധീൻ കൂമ്പാറ, മുഹമ്മദ് ഷാഫി ചുള്ളിക്കാപറമ്പ് എന്നിവർ സംസാരിച്ചു.